കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ തുക വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കീഴ്വായ്പൂർ ആനിക്കാട് സ്വദേശിയായ യുവാവിൽ നിന്ന് രണ്ട് തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. 2025 ഒക്ടോബർ മാസം ഒന്നാം തീയതി കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റാന്നി പഴവങ്ങാടി സ്വദേശി കോട്ടയിൽ വീട്ടിൽ പികെ ഭാസ്കരൻ മകൻ അജികുമാർ (38) ആണ് ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത്. 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി രണ്ടുതവണയായി ആണ് ഇയാൾ യുവാവിനെ പറ്റിച്ച് 18 ലക്ഷം രൂപ കൈലാക്കിയത്.

വായ്പയോ നൽകിയ പണമോ തിരികെ ലഭിക്കാതായതോടെ യുവാവ് കീഴ്വായ്പൂർ പോലീസിൽ എത്തി പരാതി നൽകുകയായിരുന്നു. അന്നത്തെ കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന വിപിൻ ഗോപിനാഥ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോഴത്തെ കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ E. അജീബ് ന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ് ടി , ഷാൻ എൻ. എസ്, എഎസ്ഐ മുജീബ്ഖാൻ, സിപിഒമാരായ സോനു , നെവിൻ എന്നിവർ അടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തി മല്ലപ്പള്ളിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...