അടുത്ത വര്‍ഷം സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് സിഎംഎഫ്ആര്‍ഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം കാരണം അടുത്ത വര്‍ഷം സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് സിഎംഎഫ്ആര്‍ഐ. രാജ്യത്ത് സമുദ്ര മല്‍സ്യങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്നും സിഎംഎഫ്ആര്‍ഐ പഠനത്തില്‍ പറയുന്നു. ഇതോടെ അടുത്തവര്‍ഷം മത്തിക്ക് വലിയ വില നല്‍കേണ്ടിവരും. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്ന് കരുതുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ പ്രകടമാകുമെന്നാണ് കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. പ്രവചിക്കപ്പെട്ടതുപോലെ എല്‍ നിനോ സംഭവിക്കുകയാണെങ്കില്‍ മത്തി ലഭ്യതയില്‍ വന്‍ കുറവുണ്ടാകാനിFACടയുണ്ട്.

കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മല്‍സ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്താകെ സമുദ്രമല്‍സ്യ ലഭ്യതയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മല്‍സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആര്‍ഐ പഠനം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...