അടിമാലി: കട്ടപ്പനയില്‍ നിരാഹര സമരം അനുഷ്ഠിക്കുന്ന ഡീന്‍ കുര്യാക്കോസ് എം. പിയ്ക്ക് സിഎംപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ഉപവാസ സമരം സംഘടിപ്പിക്കുകയുണ്ടായി.
ചടങ്ങില്‍ ഡിസിസി വൈസ് പ്രസിഡന്റ് പി വി സ്‌കറിയ സമരം ഉദ്ഘാടനം നിര്‍വഹിച്ചു. അടിമാലി സെന്റര്‍ ജംഗ്ഷനില്‍ നടന്ന ഉപവാസ സമരത്തില്‍ സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എ കുര്യന്‍ അധ്യക്ഷത വഹിക്കുകയുണ്ടായി. കൂടാതെ ഉപവാസ സമരത്തില്‍ ഏലിയാസ് കുന്നപ്പിള്ളി, എസ് എ ഷജാര്‍, ബേക്കര്‍ ജോസഫ്, അനിഷ് ചേനക്കര, ടി.എ പ്രേമന്‍, വി ജി തങ്കച്ചന്‍ എന്നിവരും സംസാരിക്കുകയുണ്ടായി.