ശ്രീവല്ലഭ ക്ഷേത്രത്തിലെ കരനെല്‍കൃഷിയുടെ വിളവെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ഹരിത കേരളമിഷന്റെയും ദേവസ്വം ബോര്‍ഡിന്‍റെയും ദേവഹരിതം പദ്ധതി പ്രകാരം ക്ഷേത്ര അന്നദാന സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു കരനെല്‍ കൃഷി. ഇതിന്റെ കന്നിക്കൊയ്ത്തും ഔഷധത്തോട്ട നിര്‍മാണോദ്ഘാടനവും നടന്നു. വിളവെടുപ്പിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു നിര്‍വഹിച്ചു.

ശ്രീവല്ലഭക്ഷേത്ര അന്നദാനസമിതി പ്രസിഡന്റ് എന്‍. ശ്രീകുമാരപിള്ള അധ്യക്ഷനായ ചടങ്ങിൽ  ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡംഗം എന്‍.വിജയകുമാര്‍ നിര്‍വഹിച്ചു. ആദ്യം കൊയ്തെടുത്ത നെല്‍ക്കതിര്‍ ദേവസ്വം ബോര്‍ഡംഗം കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി, നഗരസഭാ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു.
ശാസ്താനടയ്ക്ക് പിന്നിലെ അരയേക്കര്‍ ഭൂമിയിലാണ് കരനെല്‍കൃഷി നടത്തിയത്. വിളവെടുപ്പില്‍ ലഭിക്കുന്ന നെല്ല് കുത്തിയെടുക്കുന്ന അരി ക്ഷേത്രത്തിലെ നിവേദ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...