ബിലീവേഴ്സ് സ്ഥാപനങ്ങളിലെ റെയ്ഡ് തുടരുന്നു ; കൂടുതൽ കേന്ദ്ര എജൻസികൾ അന്വേഷണം നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. സഭാ സ്ഥാപനങ്ങളിൽ നിന്നും കള്ളപ്പണവും നിരോധിച്ച നോട്ടുകളും കണ്ടെത്തിയതോടെ ബിലീവേഴ്സിനെതിരെ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തും.

നികുതി നിയമങ്ങൾ മറികടന്ന് ക്രമക്കേട് നടത്തിയത് കൂടാതെ വൻ കള്ളപ്പണ ശേഖരവും കണ്ടെത്തിയതോടെയാണ് ബിലീവേഴ്സിനെതിരെ കൂടുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് കളം ഒരുങ്ങുന്നത്. മൂന്നാം ദിവസമായ ഇന്നും രാജ്യത്തെ 60 ലേറെ കേന്ദ്രങ്ങളിലായി തുടരുന്ന റെയ്ഡിൽ കൂടുതൽ  പണവും നികുതിവെട്ടിപ്പ് രേഖകളും ആദായ നികുതി വകുപ്പ് കണ്ടെത്തി. സഭാ സ്ഥാപനങ്ങളിലെ റെയ്ഡിനു പിന്നിൽ വക്താവ് ഫാ. സിജോ പന്തപ്പള്ളിയാണന്നും ഉന്നതരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ഭാരവാഹികൾ ആരോപിച്ചിരുന്നു.

ബിലീവേഴ്സ്  ഗ്രൂപ്പിന് കീഴിൽ രാജ്യത്തെ 60 കേന്ദ്രങ്ങളിലായാണ് സാമ്പത്തിക ക്രമക്കേടുകൾ നടന്നതെങ്കിലും   കള്ളപ്പണത്തിൻ്റെ നിക്ഷേപം ഡൽഹിയിലും തിരുവല്ലയിലുമാണെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. നിരോധിച്ച നോട്ടുകൾ കൂടി കണ്ടെത്തിയതോടെ സഭയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്. ഇതുവരെ നടന്ന റെയ്ഡിൽ പിടിച്ചെടുത്ത കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഗാഡ്ജറ്റുകളും കൊച്ചിയിലെത്തിച്ചാണ് പരിശോധിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന കൂടി പൂർത്തീകരിച്ച ശേഷമാവും റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആദായ നികുതി വകുപ്പ് പുറത്ത് വിടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...