എല്ലായിടത്തും പട്ടി എന്ന് പറഞ്ഞാല്‍ ഒരേ അര്‍ത്ഥം തന്നെ മറുപടിയുമായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ‘ചങ്ങല പൊട്ടിയ നായ’നാട്ടുഭാഷാ പ്രയോഗമാണെന്ന വിശദീകരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടി തന്നെയാണ്, ചങ്ങല ചങ്ങലയുമാണ്. സുധാകരന്റെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെ. പട്ടിയും നാട്ടുഭാഷയും തമ്മില്‍ ഒരു ബന്ധവുമില്ല. എല്ലായിടത്തും പട്ടി എന്ന് പറഞ്ഞാല്‍ ഒരേ അര്‍ത്ഥം തന്നെയാണ്.

അതിലെ പ്രയോഗം ഓരോരുത്തരുടെയും സംസ്‌കാരമാണ് കാണിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ നിര്‍ദ്ദേശിച്ചതു പ്രകാരമാകും പോലീസ് കേസെടുത്തത്. സര്‍ക്കാരിന് അതില്‍ താത്പര്യമില്ല’. വ്യക്തിപരമായ ആക്ഷേപം സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് എന്തെങ്കിലും വിഷമം കാണുമായിരിക്കും എന്നായിരുന്നു മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...