പിണറായി സര്‍ക്കാരിന് വോട്ട് ചെയ്താല്‍ കേരളം ഒരു നന്ദിഗ്രാമായി മാറുo : കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പിണറായി സര്‍ക്കാരിന് വോട്ട് ചെയ്താല്‍ കേരളം ഒരു നന്ദിഗ്രാമായി മാറുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഈ നാടിനെ ആകമാനം വിറ്റും സ്വന്തം കുടുംബത്തെയും പാര്‍ട്ടിയെയും വളര്‍ത്തിക്കോളാമെന്നുള്ള സത്യപ്രതിജ്ഞ ചെയ്താണ് പിണറായി വിജയന്‍ വീണ്ടും അധികാരമേറ്റതെന്ന് അദ്ദേഹം ആരോപിച്ചു.

‘ സ്വന്തം വീട്ടില്‍ നിന്ന് വലിച്ചിഴയ്ക്കപ്പെട്ട സ്ത്രീകളും അമ്മമാരെ വലിച്ചെറിയുന്നത് കണ്ടു വിതുമ്പിയ കുഞ്ഞുങ്ങളും കേരളത്തിന് കന്നിക്കാഴ്ചയായിരുന്നു. ഇനിയുമിത് അനുവദിച്ചു കൊടുക്കണോ? രാഷ്ട്രീയ ഭിന്നിപ്പിന്റെ മാത്രം പേരില്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ഓര്‍ക്കുക… നിങ്ങളിവിടെ സൃഷ്ടിക്കാന്‍ പോകുന്നത് മറ്റൊരു നന്ദിഗ്രാമാണ്.’- കെ. സുധാകരന്‍ പറഞ്ഞു.

‘ നെയിം ബോര്‍ഡ് വെച്ച പോലീസുകാരാണ് ഇന്നലെകളില്‍ നിങ്ങളുടെ ഉറക്കമുണര്‍ത്തി, അനുവാദമില്ലാതെ വീടിനകത്തു കയറി ആ കമ്മീഷന്‍ കുറ്റി കുത്തിയതെങ്കില്‍ നാളെകളില്‍ ജയിലുകളില്‍ നിന്ന് കൊടി സുനിമാരെ ഇറക്കി സിപിഎം ആ കൃത്യം നിര്‍വഹിക്കും. ബംഗാളിലെ സാധാരണക്കാരെ കുടിയൊഴിപ്പിക്കാന്‍ കൈയ്യില്‍ തോക്കും കൊടുത്ത് സിപിഎം പറഞ്ഞു വിട്ടത് ഇത്തരത്തിലുള്ള ക്രിമിനലുകളെയാണ്. ഇവിടെയും അതാവര്‍ത്തിക്കപ്പെടണോ?’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...