റീജിയണല്‍ അനലറ്റിക്കല്‍ ലാബോറട്ടറി ഉദ്ഘാടനം 21 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനിലെ നവീകരിച്ച റീജിയണല്‍ അനലറ്റിക്കല്‍ ലാബോറട്ടറിയുടെ ഉദ്ഘാടനം മേയ് 21 ന് വൈകീട്ട് 3.30ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നിര്‍മിച്ച പരിശോധന ലബോറട്ടറിയുടെ നവീകരണം സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തിയാക്കിയത്.

സംസ്ഥാന ഭൂജലവകുപ്പ് ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച്‌ ഉറപ്പ് വരുത്തുന്നതിനായി മൂന്ന് മേഖലകളിലായി ഇത്തരത്തിലുള്ള പരിശോധനാ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ 2005-ല്‍ റീജിയണല്‍ അനലറ്റിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സ്ഥലപരിമിതിമൂലം പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണ് കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമായത്.

ചടങ്ങില്‍ പി.ടി.എ. റഹിം എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ്ലോഹിത് റെഡ്ഡി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഭൂജലവകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമൂവല്‍ സ്വാഗതം പറയും. ഭൂജലവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളും പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....