പിണറായി സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മികത നഷ്ടപ്പെട്ടെന്ന് കുരുവിള മാത്യൂ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒരു വർഷത്തെ പിണറായി സർക്കാരിന്റെ ഭരണം കൊണ്ട് സമസ്ത മേഖലയും തകർച്ചയിൽ എത്തിയ സാഹചര്യത്തിൽ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ഉള്ള ധാർമ്മികത നഷ്ടപ്പെട്ടന്ന് കുരുവിള മാത്യൂ അഭിപ്രായപെട്ടു. എൻ ഡി എ എറണാകുളത്ത് ജില്ല കളക്ടറേറ്റിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് ചെയർമാൻ കുരുവിള മാത്യൂസ്.

കേന്ദ്ര സർക്കാറിന്റെ പിരിച്ചുവിടൽ യോഗ്യതയിൽ എ പ്ലസ്സ് നേടിയ സർക്കാരാണ് ഈ സർക്കാരെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ബി.ജെ.പി. ജില്ല പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്ത മാർച്ചിൽ ബി.ജെ.പി. മേഖലാ സെക്രട്ടറി എം.പി.ശങ്കരൻ കുട്ടി, ഘടക കഷി നേതാക്കളായ എ.ബി. ജയപ്രകാശ്, എം.എൻ. ഗിരി ജോയി എളക്കര . ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.എസ് ഷൈജു എന്നിവർ സംസാരിച്ചു. തൃക്കാക്കര മുനിസിപ്പൽ ആഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ജില്ല കളക്ടേറ്റിനടുത്ത് വെച്ച് പോലീസ് തടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....