മരം വെട്ടിമാറ്റുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അയല്‍വാസിയെ വെട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കനത്ത മഴയില്‍ റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അയല്‍വാസിയെ വെട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. തേവേരി പള്ളിവിരുത്തിയില്‍ വീട്ടില്‍ ജോളി എന്നു വിളിക്കുന്ന തോമസ് വി ഉമ്മന്‍ (56) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പുളിന്തറ വീട്ടില്‍ സതീഷ് കുമാര്‍ ( 47 ) നെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. തോമസ് വി ഉമ്മന്റെ പുരയിടത്തില്‍ നിന്നിരുന്ന ആഞ്ഞിലി മരം ഇന്നലെ രാത്രി റോഡിലേക്ക് കടപുഴകി വീണിരുന്നു. ഇത് വെട്ടിമാറ്റാനായി ഇന്ന് രാവിലെ പത്തരയോടെ തിരുവല്ലയില്‍ നിന്നുള്ള അഗ്‌നി ശമന സേന എത്തി. മരം മുറിച്ചു നീക്കുന്നതിന് തോമസ് തടസം പറഞ്ഞു. സംഭവത്തില്‍ ഇടപെട്ട വാര്‍ഡ് മെമ്പറെ തോമസ് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത സതീഷിനെ തോമസ് വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ സതീശനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...