ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ മാ​ന​സി​ക നി​ലതെ​റ്റി എ​ന്തും വി​ളി​ച്ചു​പ​റ​യു​ന്ന അ​വ​സ്ഥ​യി​ല്‍ : പി​ണ​റാ​യി വി​ജ​യ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ മാ​ന​സി​ക നി​ല തെ​റ്റി​യി​രി​ക്കു​ന്നു. മാ​ന​സി​ക നി​ലതെ​റ്റി എ​ന്തും വി​ളി​ച്ചു​ പ​റ​യു​ന്ന അ​വ​സ്ഥ​യി​ല്‍ അ​ദ്ദേ​ഹം എ​ത്തി​യി​രി​ക്കു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പറഞ്ഞു.

മ​ക​ള്‍​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​രേ​ന്ദ്ര​ന​ല്ല പി​ണ​റാ​യി വി​ജ​യ​ന്‍. സു​രേ​ന്ദ്ര​നോ​ട് പ​റ​യാ​നു​ള്ള​ത് പി​ന്നാ​ലെ പ​റ​യാം-​വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​ന​സി​ക നി​ലതെ​റ്റി എ​ന്തും വി​ളി​ച്ചു​പ​റ​യു​ന്ന ആ​ളെ അ​ധ്യ​ക്ഷ​നാ​ക്കി​യ ആ ​പാ​ര്‍​ട്ടി ത​ന്നെ അ​തി​നു മ​റു​പ​ടി പ​റ​യ​ണം. അ​യാ​ള്‍​ക്ക് രാ​ത്രി​യി​ല്‍ എ​ന്ത​ക്കെ​യോ തോ​ന്നു​ന്നു. അ​ത് വി​ളി​ച്ചു​പ​റ​യു​ക​യാ​ണ്. എ​ന്ത് അ​ടി​സ്ഥാ​ന​മാ​ണ് അ​തി​നു​ള്ള​ത്.

സ​ര്‍​ക്കാ​രി​നെ​തി​രെ ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​പ്പോ​ള്‍ ത​ന്നെ​യും ത​ന്‍റെ കു​ടും​ബ​ത്തേ​യും അ​ഴി​മ​തി​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ത​ന്‍റെ കു​ടും​ബം അ​ഴി​മ​തി​യു​ടെ കൂ​ടാ​ണെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​നു​ള്ള ഹീ​ന​മാ​യ നീ​ച​മാ​യ ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്.

ത​ങ്ങ​ള്‍ അ​ഴി​മ​തി​ക്കെ​തി​രെ നി​ന്ന​വ​രാ​ണ്. ആ ​ശീ​ല​​ത്തി​ലാ​ണ് വ​ള​ര്‍​ന്നി​ട്ടു​ള്ള​ത്. ആ ​ശീ​ലം പാ​ലി​ക്കു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടാ​ണ് ത​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌ വ​ര്‍​ത്ത​മാ​നം പ​റ​യാ​ന്‍ ക​ഴി​യു​ന്ന​ത്. അ​പ​വാ​ദ​ത്തെ അ​പ​വാ​ദ​മാ​യി കാ​ണാ​ന്‍ ക​ഴി​യ​ണ​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...