സഹകരണ ബാങ്കിന്‍റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹകരണ ബാങ്കിന്റെ  ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കാട്ടാക്കട പൂ​വ​ച്ച​ല്‍ പഞ്ചായ​ത്തി​ല്‍ ദേ​വ​ന്‍കോ​ട്, ഇ​ളം​പ്ലാ​മ്മൂ​ട് റ്റി. എ​സ്. ഭ​വ​നി​ല്‍ സു​കു​മാ​ര​ന്‍ (സ്റ്റീ​ഫ​ന്‍ 65) ആ​ണ് കഴിഞ്ഞ രാത്രി പുരയിടത്തി​ലെ പ്ലാ​വി​ല്‍ തൂ​ങ്ങി മ​രി​ച്ചത്.  സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നും സ്റ്റീ​ഫ​ന്‍ നാല് ല​ക്ഷം രൂ​പ വായ്പ എ​ടു​ത്തി​രു​ന്നു. പിന്നീട് 2.5 ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം 2018-ല്‍ ഗൃഹനാഥന്റെ  മകന്‍ രഞ്ജിത്ത് വായ്പ 6.5 ലക്ഷമാക്കി പുതുക്കി വാങ്ങി. മകന്‍ 9,000 രൂ​പ വ​ച്ച്‌ ഏഴു മാ​സം വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു.

എന്നാല്‍ അ​ച്ഛ​ന്റെയും ഭാര്യയുടെയും ചികിത്സമൂലം രഞ്ജിത്തിന് ഒരുഘട്ടത്തില്‍ തിരിച്ചടവ് മുടങ്ങി. ഇതിന് പിന്നാലെയാണ് ബാങ്ക് ജപ്തി നടപടി തുടങ്ങിയത്. ര​ണ്ടു ദി​വ​സം മു​ന്‍​പ് ബാ​ങ്ക് വീ​ട്ടി​ല്‍ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ചതോടെ ഗൃഹനാഥന്‍ വിഷമത്തിലായിരുന്നു. ഇതിന് പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും തുടര്‍ച്ചയായി ഫോണ്‍ വിളികളും എത്തി.

ഇതോടെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഗൃഹനാഥന്‍ കൂടെക്കൂടെ പറയുന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയത്. കഴിഞ്ഞ രാത്രി പിതാവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...