കൊവിഡ് 19 : വൈറസ് ബാധയെ ചെറുക്കാൻ ​ഗോമൂത്രവും ചാണകവും വിറ്റയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : കൊറോണ വൈറസ് ബാധയെ തടയാൻ കഴിയുമെന്ന അവകാശവാദം ഉന്നയിച്ച് പശുവിന്റെ ചാണകവും ഗോമൂത്രവും വില്‍പ്പനയ്ക്ക് വച്ച പശ്ചിമ ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പത് വയസ്സുള്ള ഷേക്ക് മാമുദ് അലിയാണ് അറസ്റ്റിലായത്. ഹിന്ദു മഹാസഭയുടെ ഗോമൂത്ര പരിപാടിയാണ് വില്‍പ്പന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് മാമുദ് അലിയുടെ വിശദീകരണം. റോഡരികില്‍ താത്കാലിമായി ഒരു കട കെട്ടിയാണ് അലിവിൽപന നടത്തിയിരുന്നത്. ​ഗോമൂത്രം ലിറ്ററിന് 500 രൂപയാണ് ​ഈടാക്കിയിരുന്നത്. അതുപോലെ ഒരു കിലോ ചാണകത്തിനും സമാനമായ വിലയാണ് ഇട്ടിരുന്നത്.

ഡല്‍ഹിയെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 19 ല്‍ റോഡരികിലായിരുന്നു മാമുദ് അലിയുടെ കട. മതവികാരം വ്രണപ്പെടുത്തി, കബളിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മാമുദ് അലിയെ ഹൂഗ്ലി പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 14ന് ഹിന്ദു മഹാസഭ സംഘടിപ്പിച്ച ഗോമൂത്ര പാര്‍ട്ടിയാണ് ഇത്തരമൊരു കട തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് മാമൂദ് അലി പോലീസിനോട് വിശദീകരിച്ചു.

ഗോമൂത്രം കുടിച്ച് കൊറോണ വൈറസിനെ അകറ്റൂ എന്ന പോസ്റ്ററും കടയില്‍ പതിപ്പിച്ചിരുന്നു. രണ്ടു പശുക്കളുടെ പാല്‍ വിറ്റാണ് ഇയാൾ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അതിനിടെയാണ് ഗോമൂത്ര പാര്‍ട്ടി ടെലിവിഷനില്‍ കണ്ടത്. ഇതില്‍ പ്രചോദിതനായ താന്‍ ഗോമൂത്രവും ചാണകവും വിറ്റ് കൂടുതല്‍ ലാഭം ഉണ്ടാക്കാമെന്ന് കരുതിയാണ് കട ആരംഭിച്ചതെന്നും പോലീസിനോട് വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...