പദ്ധതികൾക്കും സ്ഥാപനങ്ങൾക്കുമുള്ള വായ്പ പലിശ നിരക്ക് ഉയര്‍ത്തണമെന്ന് സഹകരണ സ്ഥാപനങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവിധ പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സഹകരണ സ്ഥാപനങ്ങൾ. 9 മുതൽ 9.50 ശതമാനം വരെയായി പലിശ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. സാഹചര്യം ചര്‍ചെയ്യാൻ മന്ത്രിതല യോഗം തിങ്കളാഴ്ച ചേരും. സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് വരെ ധനസമാഹരണത്തിന് വിവിധ സ്ഥാപനങ്ങൾ ആശ്രയിക്കുന്നത് സഹകരണ കൺസോഷ്യങ്ങളെയാണ്.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിലവിലുള്ള 2.50 ലക്ഷം കോടി നിക്ഷേപം വിവിധ വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ചുവടു പിടിച്ചാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ അനുവദിക്കുന്നത്. നിലവിലുള്ള പരമാവധി 8.50 ശതമാനം പലിശ നിരക്ക് ചുരുങ്ങിയത് ഒരു ശതമാനം എങ്കിലും കൂട്ടണമെന്നാണ് സഹകരണ സ്ഥാപനങ്ങളുടെ ആവശ്യം. സഹകരണ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഫെബ്രുവരിയിൽ 8.75 ശതാമാനം വരെയാക്കി ഉയര്‍ത്തിയിരുന്നു. നിക്ഷേപങ്ങൾക്ക് നൽകുന്നതിനേക്കാൾ പലിശ വായ്പക്ക് ഈടാക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സഹകരണ സ്ഥാപനങ്ങൾ ധനവകുപ്പിനെ സമീപിച്ചിട്ടുള്ളത്.

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ കമ്പനിക്ക് 20000 കോടി നൽകിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പെൻഷൻ വിതരണത്തിന് പ്രതിമാസം 70 കോടി രൂപ നൽകുന്നതും സഹകരണ സ്ഥാപനങ്ങളാണ്. പലിശ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ തീരുമാനം അറിഞ്ഞ ശേഷം മാത്രം ഇനി പെൻഷൻ ഫണ്ട് നൽകിയാൽ മതിയെന്നാണ് കൺസോഷ്യം തീരുമാനിച്ചിട്ടുള്ളത്. കൊച്ചി മെട്രോ തുടങ്ങി വിഴിഞ്ഞം പദ്ധതിക്ക് വരെ കടമെടുക്കാനിരിക്കെ പലിശ നിരക്കിൽ സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാണ്’

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...