സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തേയ്ക്ക് നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തേയ്ക്ക് നീട്ടി. സംസ്ഥാനത്ത് ഏപ്രില്‍ 30 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് ആണ് നീട്ടിയത്. സംസ്ഥാനത്ത് കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം തുടരുകയും ഇനിയുള്ള സാഹചര്യം ഗുരുതരമാകാനുള്ള സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പുകള്‍ നീട്ടിവെച്ചത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ് ഒന്നിന് പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കേണ്ട സഹകരണ സംഘങ്ങളിലെയും തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 98 ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. ജനുവരി 23 മുതല്‍ ഏപ്രില്‍ 30വരെ നടക്കേണ്ട തിരഞ്ഞെടുപ്പുകളാണ് നീട്ടി വച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...