തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തീരമേഖലകളിലെ ലോക്ക്‌ഡൗണില്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ ഭരണകൂടം. മൂന്നു തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സോണുകളിലാണ് ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ആണ് പ്രധാന ഇളവ്. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ ഇനിമുതല്‍ പ്രവര്‍ത്തിക്കാം.
സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പെട്രോള്‍ പമ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. ഇവിടെ കര്‍ശന നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിനും ജില്ലാ ഭരണകൂടം നേരത്തെ അനുമതി നല്‍കിയിരുന്നു.