പന്തളം : ആശങ്കയുയർത്തി നദികളിലെ തീരമിടിച്ചിൽ. അച്ഛൻകോവിൽ ആറിന്‍റെ പ്രധാന കൈവഴികൾ ആയി ഒഴുകുന്ന തോടുകളുടെയും തീരവും ഇടിയുന്നുണ്ട്. കടക്കാട് കല്ലാർ തോട്, കരിങ്ങാലി വലിയതോട്, മാവര പാടത്തു നിന്നും ഒഴുകി അച്ചൻകോവിലാറ്റിൽ പതിക്കുന്ന പെരുന്തോട് എന്നീ തോടുകളുടെ കരയിൽ താമസിക്കുന്നവർ ഭീതിയിലാണ്. പലയിടത്തും ആറ് ഗതിമാറി ഒഴുകാൻ തന്നെ സാധ്യതയുള്ള പ്രദേശങ്ങളാണ്. കുത്തൊഴുക്കിൽ അടിവാരത്തുള്ള ദുർബലമായ മണ്ണ് ഒലിച്ചു പോകുന്നതാണ് തീരം കൂടുതൽ ഇടിയാൻ കാരണം. ഇവിടെ പല ഭാഗങ്ങളിലും വർഷങ്ങൾക്ക് മുൻപ് കെട്ടിയിരുന്ന സംരക്ഷണഭിത്തി ഉൾപ്പെടെയാണ് വെള്ളത്തിലേക്ക് അടർന്നുപോയത്. വെള്ളം കരകയറിയാൽ നേരിടേണ്ടതുപോലെ തന്നെ ജാഗ്രത വേണ്ടതാണ് തീരമിടിയുമ്പോഴും. അച്ചൻ കോവിലാറിന്‍റെ തീരം തുമ്പമൺ പഞ്ചായത്തിലെ കൊടാങ്കൽ കടവ് മുതൽ അമ്പലക്കടവിലും ചെറുതുരുത്തിൽ കടവിലുമടക്കം എല്ലാ വെളളപ്പൊക്കത്തിലും തുടർച്ചയായി ഇടിയുന്നതാണ്. ചെറുതുരുത്തിൽ കടവിൽ കഴിഞ്ഞ രണ്ട് വെളളപ്പൊക്കത്തിലും തീരമിടിഞ്ഞ് പുരയിടം നശിക്കുകയും വൃക്ഷങ്ങൾ ആറ്റിലേക്ക് കടപുഴകി വീഴുകയും ചെയ്തു. ഇവിടെ തടയിണ തകരുകയും ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033