ചെങ്ങന്നൂര്‍: ഗവ. ഐ.ടി.ഐ വളപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ താല്‍ക്കാലിക വാട്ടര്‍ ടാങ്കില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഞായറാഴ്ച രാവിലെ സമീപവാസിയായ വാട്ടര്‍ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരന് സതീശനാണ് പാമ്പിനെ ആദ്യം കാണുന്നത്.
തുടര്‍ന്ന് പാമ്പ് പിടിത്തത്തില്‍ പരിചയമുള്ള ചെങ്ങന്നൂര്‍ ആലാപൂമലച്ചാലിലുള്ള സാം ജോണ്‍ എത്തി 10.30നോടെ മൂര്‍ഖനെ പിടികൂടി. അഞ്ച് അടി നീളമുള്ള പാമ്പിനെ വനംവകുപ്പിന് കൈമാറി. സാംസ്കാരിക സമുച്ചയ നിര്‍മാണാവശ്യത്തിന് കുഴിയെടുത്ത് നിര്‍മ്മിച്ച താല്‍ക്കാലിക ജലശേഖരണ ടാങ്കിന് മേല്മൂടിയില്ലായിരുന്നു.