റാന്നി : തിരിക്കേറിയ റോഡില്‍ വൈദ്യുതി ലൈനിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തൂണുകള്‍ ഒടിഞ്ഞു വീഴാത്തതിനാലും വൈദ്യുതി ഓഫായതിനാലും വലിയ അപകടം ഒഴിവായി. തിരക്കേറിയ ചേത്തയ്ക്കല്‍-കൂത്താട്ടുകുളം എം.എല്‍.എ റോഡില്‍ കണ്ണങ്കരയ്ക്കു സമീപം ഇന്നു രാവിലെയാണ് സംഭവം. 11കെവി വൈദ്യുതി ലൈനിലേക്കാണ് സമീപത്തെ പുരയിടത്തില്‍ നിന്ന തെങ്ങു മൂടോടെ പിഴുതു വീണത്. പത്തുമണിയോടെ സ്ഥലത്തെത്തിയ വൈദ്യുതിവകുപ്പു ജീവനക്കാര്‍ തെങ്ങു മുറിച്ചു നീക്കി വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.
തിരക്കേറിയ റോഡില്‍ വൈദ്യുതി ലൈനിനു മുകളില്‍ തെങ്ങ് കടപുഴകി വീണു ; വൈദ്യുതി വിതരണം തടസ്സപ്പെട്ടു
RECENT NEWS
Advertisment



























