മല്ലപ്പള്ളിയില്‍ ബ്ലോക്ക് തല ആരോഗ്യമേള നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിൻ്റയും സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ബ്ലോക്ക് തല ആരോഗ്യമേള നടത്തി. മല്ലപ്പള്ളി നിർമ്മൽജ്യോതി സ്കൂളിൽ നിന്നും ആരംഭിച്ച വിളംബര റാലി കീഴ് വായ്പൂർ എസ് എച്ച് ഒ വിപിൻ ഗോപിനാഥ് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. തുടർന്ന് സെൻ്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി ഹാളിൽ വച്ച് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആരോഗ്യമേളയുടെയും ഏകാരോഗ്യ പദ്ധിതിയുടെയും ഉദ്ഘാടനം തിരുവല്ല എം എൽ എ മാത്യു ടി തോമസ് നിർവ്വഹിച്ചു. റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണ്‍ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ ലതാകുമാരി, ഡോ. രശ്മി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ അഡ്വ.പ്രകാശ് ചരളയിൽ, ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ സിന്ധു സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റിമി ലിറ്റി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ കമ്മറ്റി ചെയർമാർ സി എൻ മോഹനൻ, ബാബു കൂടത്തിൽ, അമ്പിളി പ്രസാദ്, ഈപ്പൻ വർഗ്ഗീസ്, ലക്ഷ്മി ദാസ് (ബി ഡി ഒ),പി ആർ ഒ സജിനി കെ എസ്, ആനി രാജു, ജോസഫ് ജോൺ, ലൈല അലക്സാണ്ടർ, സുധി കുമാർ, ജ്ഞാനമണി മോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശ്രീദേവി സതീഷ് ബാബു, ബിനു ജോസഫ്, സൂസ്സൻ തോംസൺ, ലിൻസി മോൾ തോമസ്, പ്രകാശ് പി. സാം, റജി പണിക്കുറി, കുന്നന്താനം സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.എസ് ഹരികുമാർ എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയിൽ വിവിധ ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ, നേത്ര പരിശോധന, ജീവിത ശൈലി രോഗനിർണയം, കുടുംബശ്രി, ഐ സി ഡി എസ്, ദേശീയ ആരോഗ്യ പരിപാടികൾ, ജോതിസ്, കരുണ്യ കിയോസ്ക്, ഈ സഞ്ചീവനി സ്വാന്തന പരിചരിചരണം, ആയുഷ്, പകർച്ചവ്യാധി നിയന്ത്രണം, മാതൃ ശിശു സംരക്ഷണം എന്നിവയുടെ സ്റ്റാളുകൾ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...