കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടര്‍ പുറപ്പെടുവിച്ച വിലക്ക് ലംഘിച്ച് കൊച്ചി നഗരസഭയില്‍ ബജറ്റ് സമ്മേളനം ചേര്‍ന്നു. സമ്മേളനത്തില്‍ 73 അംഗങ്ങള്‍ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അനുമതിയോടെയാണ് യോഗം ചേര്‍ന്നതെന്ന് മേയര്‍ സൗമിനി ജെയിന് വ്യക്തമാക്കി.
കൊറോണ ഭീതി നിലനില്‍ക്കെ ആളുകള്‍ കൂടരുതെന്ന് കളക്ടര്‍ എസ്.സുഹാസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത് അവഗണിച്ചായിരുന്നു യോഗം കൂടിയത്. കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചു വരുന്ന ആശങ്കയ്ക്കിടയിലാണ് നാടും നഗരവുമെന്ന് മേയര്‍ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി കൂട്ടിച്ചേര്‍ത്തിരുന്നു.
ആശങ്ക വേണ്ട, ജാഗ്രതയും കരുതലും മതിയെന്നാണ് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും ഈ നിര്‍ദേശങ്ങളെ പാലിച്ചാണ് ബജറ്റ് സമ്മേളനം കൂടുന്നതെന്നും മേയര്‍ വ്യക്തമാക്കി.