തെങ്ങിലെ ഇലപ്പുള്ളി രോഗം എങ്ങനെ തടയാം ?

For full experience, Download our mobile application:
Get it on Google Play

തെങ്ങുകളില്‍ കാണാറുള്ള ഇലപ്പുള്ളി അഥവാ ചാരപ്പുള്ളി എന്ന കുമിള്രോഗമാണിത്. നാട്ടുഭാഷയില്‍ ‘കണ്ണംകുത്തു’ എന്നും പറയും. നഴ്സറികളിലും തൈകളിലും ഇത് ചിലപ്പോള്‍ കാണാറുണ്ട്. രോഗബാധ രൂക്ഷമായാല്‍ അത്തരം ഓലകള്‍ മുറിച്ചുമാറ്റി നശിപ്പിക്കണം. കത്തിച്ചുകളയാം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുകയാണ് ഉത്തമ പ്രതിവിധി. ഫലവത്തായില്ലെങ്കില്‍ വീണ്ടും ഇതാവര്‍ത്തിക്കണം.

അല്ലെങ്കില്‍ ‘പ്രൊപികൊണസോള്’ എന്ന കുമിള്നാശിനി ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കാം. ചാരപ്പുള്ളി കുറയും. പൊട്ടാസ്യം ക്ലോറൈഡിന്റെ പ്രയോഗം ഇലപ്പുള്ളിക്കു ഫലപ്രദമാണ്. പൊട്ടാസ്യം ക്ലോറിനുമായി ചേര്‍ന്നാല്‍ അത് ചാരപ്പുള്ളി പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഇവിടെയാണ് സമീകൃത വളപ്രയോഗത്തിന്റെ പ്രാധാന്യം. പ്രത്യേകിച്ച് തൈത്തെങ്ങുകള്‍ക്ക്.

വളശുപാര്‍ശ ഇങ്ങനെ : തൈ നട്ട് ഓഗസ്റ്റ് – സെപ്റ്റംബറില്‍ 100 ഗ്രാം യൂറിയ, 160 ഗ്രാം മസൂറിഫോസ്, 200 ഗ്രാം പൊട്ടാഷ്; ആദ്യ വര്‍ഷം മേയ്-ജൂണില്‍ ഇവ യഥാക്രമം 110-175-220; ഓഗസ്റ്റ് – സെപ്റ്റംബറില്‍ 220-350-440; രണ്ടാം വര്‍ഷം മേയ്-ജൂണ് 220-350-440; ഓഗസ്റ്റ്-സെപ്റ്റംബറില്‍ 440-700-880; മൂന്നാം കൊല്ലം മുതല്‍ മേയ്-ജൂണ്‍ 330-525-660; ഓഗസ്റ്റ്-സെപ്റ്റംബറില്‍ 660-1050-1320 ഗ്രാം വീതവും മുടങ്ങാതെ നല്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...