കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ പി വി രാമ വാര്യരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. ആയുര്‍വേദ രംഗത്തെ മഹത്തായ സംഭാവനകള്‍ നൽകിയ വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കി വരുന്നത്. 2024 ഡിസംബർ 12 മുതൽ ഡിസംബർ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ വെച്ച് വൈദ്യന്‍ എം.ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പുരസ്‌കാരം നല്‍കുമെന്നും ആര്യവൈദ്യ ഫാര്‍മസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വാര്യര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1994-ൽ ഏർപ്പെടുത്തിയ ബൃഹത്രയീ രത്‌ന അവാർഡ് ആയുർവേദ രംഗത്തെ അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ്. വൈദ്യരാജ് ആത്മാറാം വാമൻ ധാതർ ശാസ്ത്രി, വൈദ്യ വി.ജെ തക്കർ, വൈദ്യ പന്നിയംപിള്ളി കൃഷ്ണ വാരിയർ തുടങ്ങിയ പ്രമുഖരാണ് മുന്‍കാലങ്ങളിലെ പുരസ്കാര ജേതാക്കള്‍.

“ആയുര്‍വേദരംഗത്തെ ഏറ്റവും ഉത്സാഹിയായ കരുത്തര്‍ക്കൊപ്പമാണ് എം ആര്‍ വാസുദേവന്‍ നമ്പൂതിരിയുടെ സ്ഥാനം. ദശാബ്ദങ്ങളായി തുടരുന്ന പ്രവര്‍ത്തനങ്ങളിലൂടെ അതിപുരാതന ചികിത്സാരീതിയായ ആയുര്‍വേദത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കാനും ആയുര്‍വേദ പഠനത്തെ പ്രോത്സാഹിപ്പിക്കാനും അനുകമ്പയാര്‍ന്ന ചികിത്സരീതി പിന്തുടരാനും അദ്ദേഹം ശ്രദ്ധിക്കുന്നു. പരമ്പരാഗത ആയുര്‍വേദ അറിവുകളെ ആധുനിക ചികീത്സാരീതികളുമായി ബന്ധപ്പെടുത്തി വൈദ്യന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രചോദനമേകുന്നു എന്നതാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകമെന്നും ആര്യ വൈദ്യ ഫാര്‍മസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസവാര്യർ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആര്യവൈദ്യന്‍ പി വി രാമവാര്യര്‍ സ്ഥാപിച്ച എ.വി.പി (കോയമ്പത്തൂര്‍)ആയുര്‍വേദ വൈദ്യശാസ്ത്ര രീതിയെ അവംലബിച്ച് സമഗ്ര ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ മുന്‍പിലാണ്. 120 വര്‍ഷത്തെ പാരമ്പര്യമുള്ള എ വി പി രാജ്യത്തുടനീളം പടര്‍ന്നു കിടക്കുന്ന ശൃംഖലയിലുടെ ആയുര്‍വേദ വൈദ്യശാസ്ത്ര രംഗത്തെ പഠനം, ഗവേഷണം, ചികിത്സ എന്നിവക്കായി പ്രവര്‍ത്തിക്കുന്നു. ആധുനിക ചികിത്സാ രീതികള്‍ സംയോജിപ്പിച്ച് പുരാതന വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും സംരക്ഷിക്കാനുമാണ് ആര്യവൈദ്യ ഫാര്‍മസി ലക്ഷ്യം വെയ്ക്കുന്നത്. വിദ്യ , വൈദ്യ, വിധി എന്നീ അടിസ്ഥാന ഘടകങ്ങളാണ് എ.വി.പിയുടെ പ്രവൃത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...