കയര്‍ വികസന വകുപ്പിന്റെ പദ്ധതികള്‍ ജില്ലയില്‍ നടത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടാകണം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കയര്‍ വികസന വകുപ്പ് മുന്നോട്ടുവച്ചിട്ടുള്ള പദ്ധതികള്‍ പത്തനംതിട്ട ജില്ലയില്‍ മെച്ചപ്പെട്ട നിലയില്‍ നടത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കുമ്പഴ ഹില്‍ പാര്‍ക്ക് ഹോട്ടലില്‍ കയര്‍ ഭൂവസ്ത്ര വിതാന പദ്ധതികളുടെ ജില്ലാതല എകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയര്‍ വികസന വകുപ്പ് കാര്യക്ഷമമായ പദ്ധതികളാണ് ആവിഷ്‌കരിച്ചരിക്കുന്നത്. നാട്ടില്‍ നടക്കേണ്ട നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ കയര്‍ വകുപ്പിന്റെ ഇടപെടല്‍ എന്തെല്ലാമാണെന്ന് മനസിലാക്കണം. വികസന പദ്ധതികളില്‍ കയര്‍ വകുപ്പിന്റെ പദ്ധതികളെ എങ്ങനെ സംയോജിപ്പിക്കാന്‍ കഴിയും എന്നത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആലോചിക്കണം. കാര്‍ഷിക മേഖലയിലെ നിരവധി പ്രവര്‍ത്തനങ്ങളായ ബണ്ട്, കുളം, സംരക്ഷണഭിത്തി തുടങ്ങിയ നിര്‍മാണങ്ങള്‍ കരിങ്കല്ലും സിമന്റും ഉപയോഗിച്ചാണ് നടത്തി വരുന്നത്. പ്രായോഗിക പ്രശ്നങ്ങള്‍ നിര്‍മാണ രംഗത്ത് നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ പ്രകൃതിദത്ത സംരക്ഷണത്തില്‍ നിര്‍മാണങ്ങള്‍ നടപ്പിലാകണം. ഇതിനായി ഏറ്റവും ഫലവത്തായ ഒന്നാണ് കയര്‍ ഭൂവസ്ത്രം.

മത്സ്യ കൃഷി നടപ്പിലാക്കുന്ന ചെറു ജലാശയങ്ങളുടെ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഏറ്റവും ഫലവത്തായതാണ് കയര്‍ ഭൂവസ്ത്ര നിര്‍മാണം. അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സംരക്ഷണ ബണ്ടുകള്‍ ഉള്‍പ്പെടെയുള്ള കയര്‍ ഭൂവസ്ത്രം കൊണ്ട് നിര്‍മിക്കാന്‍ സാധിക്കും. നെല്‍പ്പാടങ്ങള്‍, പുരയിടങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇവ ഏറെ ഗുണകരമാകും. ഇനി വരുന്ന വാര്‍ഷിക പദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്താം. മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പ്രയോജനപ്പെടുത്താം. തദ്ദേശ സ്വയംഭരണ പ്രതിനിധികളെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നത് ഇത്തരത്തില്‍ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ പാലിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു നേട്ടം.

കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. സംസ്ഥാനത്തിന് ആവശ്യമായ കയര്‍ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കണം. ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാമെന്നത് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ പരിഷ്‌കരണം നടപ്പിലാക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അനുവദിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്ക് ഉള്ളില്‍ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണ സമിതി യോഗം ചേര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പദ്ധതി പരിഷ്‌കരിച്ച് അന്തിമമാക്കിവച്ചില്ലെങ്കില്‍ വീണ്ടും യോഗം ചേര്‍ന്ന് പാസാക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ വകുപ്പിന്റെ പ്രവര്‍ത്തനം ലക്ഷ്യത്തില്‍ നിന്നും അധികരിച്ച നിലയില്‍ ലഭ്യമാക്കിയ കൊടുമണ്‍, ഏഴംകുളം, പള്ളിക്കല്‍, വള്ളിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് സെമിനാറില്‍ മൊമന്റോ നല്‍കി ആദരിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍.തുളസീധരന്‍ പിള്ള, ബിന്ദു ചന്ദ്രമോഹന്‍, കെ.എസ് ഗോപി, രേഖ അനില്‍, ചന്ദ്രലേഖ, ജിജി സജി, പി.എസ് മോഹനന്‍, ഡിഡിപി കെ.ആര്‍ സുമേഷ്, കയര്‍ വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഹെലന്‍ ജെറോം, കൊല്ലം കയര്‍ പ്രോജക്ട് ഓഫീസര്‍ ഇ.ബെനഡിക്ട് നിക്സണ്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ എന്‍.ഹരി, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ സെയില്‍സ് മാനേജര്‍ അരുണ്‍ ചന്ദ്രന്‍, കൊല്ലം കയര്‍ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...