Friday, May 9, 2025 3:19 pm

മയക്കുമരുന്നിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് കേണല്‍ കെ.കെ. പണിക്കര്‍ ; സേവ് ഔവര്‍ നേഷന്‍ ശിബിരത്തിന് കൊല്ലത്ത് തുടക്കം 

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രാജ്യത്തെ പുതുതലമുറയെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മയക്കുമരുന്നിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് ശൗര്യചക്ര കേണല്‍ കെ.കെ. പണിക്കര്‍. സണ്‍ ഇന്ത്യ (സേവ് ഔവര്‍ നേഷന്‍) പ്രഥമ സംസ്ഥാന പ്രവര്‍ത്തക ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ കെണിയില്‍പ്പെടുത്തി അടുത്ത തലമുറയെ നശിപ്പിക്കുകയാണ് ശത്രു രാജ്യങ്ങളുടെ പുതിയ ലക്ഷ്യം. നമ്മുടെ കുട്ടികള്‍ ഇതില്‍ അകപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് അസി. കമ്മിഷണര്‍ വി. രാജേഷ് പ്രത്യേക പ്രഭാഷണം നടത്തി. വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഒരു കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ലഹരിയെ അതിജീവിക്കാന്‍ ഒരു സംവിധാനത്തെ കൊണ്ട് സാധിക്കില്ല, കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനാവശ്യം. വീടുകളിലാണ് ആദ്യം ജാഗ്രത തുടങ്ങേണ്ടത്. പത്തു വയസു മുതല്‍ മക്കളിലുണ്ടാകുന്ന ഓരോ മാറ്റവും തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. തെറ്റുകണ്ടാല്‍ തിരിച്ചറിയാനുള്ള ആര്‍ജവം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഈ മഹാവിപത്ത് ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ സാധിക്കുക മാതാപിതാക്കള്‍ക്കാണ്. ലഹരിക്കെതിരെ ഓരോ വ്യക്തിക്കും ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സമൂഹം കൂട്ടായി വിചാരിച്ചാല്‍ ഈ മഹാവിപത്തിനെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സണ്‍ ഇന്ത്യ കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. സോമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കേണല്‍ എസ്. ഡിന്നി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ഇളംകുളം, സ്വാഗത സംഘം ചെയര്‍മാന്‍ ഫാ. സി.പി. ബിജോയ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. തോമസ് മാത്യു, അഡ്വ. ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിചാരസഭയില്‍ ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സണ്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി ബിജു തോമസ് എന്നിവര്‍ വിഷയാവതരണം നടത്തി. കേണല്‍ ഹാബി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ടി. ജോയ്, പി.ജി. ജോസ് എന്നിവര്‍ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതു രംഗത്തും കടന്നുവരാൻ ദളിത് ക്രൈസ്തവർക്ക്...

0
പത്തനംതിട്ട : വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതുരംഗത്തും...

രാഷ്ട്രപതി ശബരിമല ക്ഷേത്രദർശനം നടത്താനുള്ള തീരുമാനം ഒഴിവാക്കിയതായി സൂചന

0
പന്തളം: രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ക്ഷേത്രദർശനം നടത്താനുള്ള തീരുമാനം ഒഴിവാക്കിയതായി...

റാന്നി മന്ദമരുതിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ചു

0
റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മന്ദമരുതി ആശുപത്രി ജംഗ്ഷന് സമീപം മിനിലോറിയും...

ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചില്ല ; ഡെപ്യൂട്ടി കലക്ടറെ തഹസീല്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്തി സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി...