അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കിഴക്കുപുറം ജിഎച്ച്എസ്എസ്
കെട്ടിട ഉദ്ഘാടനം നാളെ (മേയ് 23)

കിഴക്കുപുറം ജിഎച്ച്എസ്എസിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (മേയ് 23) പകല്‍ 11.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.

കലഞ്ഞൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (മേയ് 23)
കലഞ്ഞൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (മേയ് 23) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മുഖ്യതിഥിയായ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം ഇവിടെ നിര്‍മിച്ചത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്‍പതു ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ 6320.75 ചതുരശ്ര അടിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എട്ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ 9001.06 ചതുരശ്ര അടിയുമുള്ള വിവിധ സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം ; അസ്വഭാവിക മരണത്തിന് കേസെടുത്തു

0
അടിമാലി: ഇടുക്കിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അടിമാലി പോലീസ് അസ്വഭാവിക മരണത്തിന്...

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....