തണുത്ത് മരവിച്ച് ഡൽഹി ; മൂടൽമഞ്ഞ് ഇന്ദിരാഗാന്ധി എയർപോർട്ടിൽ കാഴ്‌ച്ച മറയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങൾ തണുത്ത് വിറയ്ക്കുന്നത് ഇന്നും തുടരുന്നു. ദേശീയ തലസ്ഥാന മേഖലയേയും ശൈത്യം പിടികൂടിയിരിക്കുകയാണ്. ആളുകൾ തീകൂട്ടി ചുറ്റും തടിച്ചുകൂടിയാണ് തണുപ്പിനെ അകറ്റാൻ ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ട മൂടൽമഞ്ഞ് തുടരുന്നതിനാൽ ദൃശ്യപരത കുറഞ്ഞതോടെ ഇതിനെ നേരിടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഡൽഹി വിമാനത്താവളം അറിയിച്ചു.

നിലവിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങൾ എല്ലാം സാധാരണ നിലയിലാണെന്നും എങ്കിലും വ്യാഴാഴ്‌ച രാവിലെ കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ കുറഞ്ഞ ദൃശ്യപരതയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പിന്തുടരുകയാണെന്നും ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം അറിയിച്ചു. ഡൽഹി വിമാനത്താവളം പുറപ്പെടുവിച്ച യാത്രക്കാർക്കുള്ള നിർദ്ദേശം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണ്.

പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി അതാത് എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു. ഐഎംഡിയുടെ കണക്കനുസരിച്ച് വ്യാഴാഴ്‌ച ഡൽഹി-എൻസിആർ മേഖലയിലേക്ക് ശീത തരംഗ സാഹചര്യങ്ങൾ തിരിച്ചെത്തുമെന്നും താപനില 4 ഡിഗ്രിയിലേക്ക് താഴാമെന്നുമാണ് വിവരം.
വ്യാഴാഴ്‌ച പുലർച്ചെ 5.30 വരെ പാലം പ്രദേശത്ത് താപനില ഏഴ് ഡിഗ്രിയും സഫ്‌ദർജംഗിലെ താപനില 7.2 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

അതേസമയം ഡൽഹിയിലെ കൊടും തണുപ്പിനെ തുടർന്ന് നിരവധിയാളുകൾ തീകൂനകൾക്ക് ചുറ്റും തടിച്ചുകൂടിയിരിക്കുകയാണ്. തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളിൽ ചൂട് തേടി ആളുകൾ തീയ്‌ക്ക് ചുറ്റും ഒത്തുകൂടുന്നതായി കാണാം. ഇന്തോ-ഗംഗാ സമതലങ്ങളിൽ ഉപരിതലത്തിനടുത്തുള്ള നേരിയ കാറ്റും ഉയർന്ന ഈർപ്പവും കാരണം, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രാത്രി/പ്രഭാത സമയങ്ങളിൽ വളരെ ഇടതൂർന്നതും, കട്ടിയുള്ളതുമായ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട് ഐഎംഡി ബുധനാഴ്‌ച അറിയിച്ചിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര...

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...