യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജൻസി കോടികൾ തട്ടിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി കോടികൾ തട്ടിയതായി പരാതി. തൊഴിൽ തട്ടിപ്പിന് ഇരയായ വയനാട് സ്വദേശി ആത്മഹത്യ ചെയ്തു. സ്ഥാപനം പൂട്ടി മുങ്ങിയ ഉടമയ്‌ക്കെതിരെ തട്ടിപ്പിനിരയായവർ കണ്ണൂർ ഐ ജി ക്ക് പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 27 നായിരുന്നു വയനാട് ബത്തേരി തൊടുവട്ടി സ്വദേശി അനൂപ് ടോമി എന്ന 27 കാരൻ ആത്മഹത്യ ചെയ്തത്.

സ്വകാര്യ വ്യക്തികളിൽ നിന്നടക്കം വായ്പ വാങ്ങി 6 ലക്ഷത്തോളം രൂപയാണ് അനൂപ് ഏജൻസിക്ക് കൈമാറിയത്. എന്നാൽ വൈകാതെ കബളിപ്പിക്കൽ മനസ്സിലായി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചില്ല. പിന്നാലെ ഏജൻസി പൂട്ടി ഉടമ മുങ്ങി. കടം വാങ്ങിയവർ പണം തിരികെ ചോദിച്ചതോടെ ഈ യുവാവിന് മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റ് വഴികൾ ഒന്നും ഉണ്ടായില്ല.

തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ്‌സ് കൺസൾട്ടൻസിയെന്ന ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായത് ഇത്തരത്തിൽ നൂറോളം പേരാണ്. 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെയാണ് പലർക്കും നഷ്ടപ്പെട്ടത്. ഏജൻസി ഉടമ പി.പി കിഷോറിനെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവർ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായർക്ക് പരാതി നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ

0
ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത്...

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

0
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന്...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; ആശങ്കയറിയിച്ച് സാദിഖലി തങ്ങൾ

0
മലപ്പുറം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ...