ഉത്തരേന്ത്യയിൽ ശൈത്യതരംഗം ; ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ച

For full experience, Download our mobile application:
Get it on Google Play

ജമ്മു : ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി പാതയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഈ സീസണിലെ കനത്ത മഞ്ഞുവീഴ്ചയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. ഹിമാചൽ പ്രദേശിലെയും ജമ്മു കാശ്മീരിലെയും റോഡുകൾ മഞ്ഞിൽ മൂടി. ഷിംലയിൽ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. മഞ്ഞ് നിറഞ്ഞ പാതകളിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മണാലിയിൽ 8 കിലോമീറ്റർ നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങി. മണിക്കൂറുകളോളം സഞ്ചാരികൾ റോഡിൽ തുടർന്നു. നിരവധി വിനോദസഞ്ചാരികൾ എത്തിയതോടെ മണാലിയിലെ ഹോട്ടലുകൾ നിറഞ്ഞു. ജമ്മു കാശ്മീർ ഗുൽമാർഗിലും കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ശ്രീനഗർ വിമാനത്താവളത്തിലേക്ക് ഉള്ള പ്രധാന റോഡില്‍ ഉൾപ്പെടെ മഞ്ഞുനീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേദാർനാഥ് ക്ഷേത്രത്തിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന പാതകളിൽ ഏകദേശം നാലടി ഉയരത്തിലാണ് മഞ്ഞുമൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....