ബംഗളുരു : കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ മാഗഡി റോഡ് സ്വദേശിനിയായ പത്തൊന്‍പത്കാരിയെ വീട്ടില്‍ എത്തിക്കാമെന്ന് പ്രലോഭിപ്പിച്ച് പ്രതിയായ മുബാറക് (28)പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിജനമായ സ്ഥലത്ത് എത്തിച്ചശേഷം ലൈംഗികാതിക്രമം നടത്തിയ പ്രതി സംഭവം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.എന്നാല്‍, ഓട്ടോയുടെ നമ്പര്‍ മനസ്സിലാക്കിയ പെണ്‍കുട്ടി വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.