സംസ്ഥാനത്തെ കോളജുകളില്‍ അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും , ഓണ്‍ലൈന്‍ ക്ലാസ്സുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളില്‍ അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. റഗുലര്‍ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും. ക്ലാസുകള്‍ ആരംഭിക്കുന്നത് അനന്തമായി താമസിപ്പിക്കേണ്ടെന്നാണ് അധ്യാപകരുടേയും അഭിപ്രായം. ലാബ് സൗകര്യങ്ങള്‍ ആവശ്യമുള്ള കോഴ്‌സുകള്‍ക്ക് പരിമിതികളുണ്ടെങ്കിലും തിയറി പേപ്പറുകളുമായി മുന്നോട്ട് പോകാനാണ് അധ്യാപകരുടെ തീരുമാനം.

ഇപ്പോള്‍ ഒന്നാം വര്‍ഷമൊഴിച്ചുള്ള ക്ലാസുകളില്‍ ഓണ്‍ലൈന്‍ അധ്യയനം നടക്കുന്നുണ്ട്. 50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി ക്ലാസുകളില്‍ പങ്കെടുക്കാനാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കേരളത്തിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് കോളജുകള്‍ എന്നു തുറക്കാനാവുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരു നിശ്ചയവുമില്ല.

ഹോസ്റ്റലുകളും ഉടന്‍ തുറക്കാനാവില്ല. വിദ്യാര്‍ത്ഥികളുടെയോ അധ്യാപകരുടെയോ ആരോഗ്യസുരക്ഷ അപകടത്തിലാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അണ്‍ലോക്ക് 5 ന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...