ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി ; ആറ് വാര്‍ഡ് പ്രസിഡന്റുമാര്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി. കായംകുളത്ത് നിന്നു മാത്രം ആറ് വാര്‍ഡ് പ്രസിഡന്റ്മാര്‍ സ്ഥാനം രാജിവെച്ചു. ആലപ്പുഴ മണ്ഡലത്തിലും നിരവധി പേര്‍ ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി. ബ്ലോക്ക് മണ്ഡലം ഭാരവാഹികളെ തീരുമാനിച്ചതില്‍ മറ്റ് നേതാക്കള്‍ക്കും അണികള്‍ക്കുമുള്ള പ്രതിഷേധം ജില്ലയില്‍ തുടരുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് ഏറെ സ്വാധീനമുള്ള ജില്ലയില്‍ എ ഐ ഗ്രൂപ്പുകളെ വെട്ടിമാറ്റി കെസി വേണുഗോപാല്‍ വിഭാഗം പിടിമുറുക്കുന്നു എന്ന പരാതിയാണ് പൊതുവേ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉയര്‍ന്നുവരുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇക്കഴിഞ്ഞ 15ന് ആലപ്പുഴയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ രാത്രി പുലരും വരെ യോഗം ചേര്‍ന്നെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് ഡിസിസി പ്രസിഡന്റിന്റെയും ജില്ലയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവിന്റെയും നേതൃത്വത്തില്‍ യോഗം ചേരും എന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷവും ഒന്നും നടന്നില്ല. ഇതിനിടയിലാണ് അസംതൃപ്തരായിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ രാജിവെച്ചു പോകുന്നത്. കായംകുളത്തു നിന്നും മാത്രം ആറ് മണ്ഡലം പ്രസിഡന്റ്മാരാണ് രാജിവെച്ച് മാറിനില്‍ക്കുന്നത്. ആലപ്പുഴയിലും ചേര്‍ത്തലയിലും ഡിസിസി അംഗങ്ങള്‍ വരെ രാജിക്കത്ത് നല്‍കി നില്‍ക്കുകയാണ് ഇത് കൂടാതെ കോണ്‍ഗ്രസിന് നല്ലൊരു വിഭാഗം കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നു ഇത് തടയാനും നേതാക്കള്‍ക്ക് കഴിയുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനു വേണ്ടിയാണ് നേതാക്കളുടെ സംയുക്ത യോഗം നടന്നതെങ്കിലും ഒന്നും ഫലവത്തായില്ല. ജില്ലയില്‍ സ്വാധീനം മുറുക്കാന്‍ കെ സി വേണുഗോപാല്‍ നടത്തുന്ന ശ്രമങ്ങളാണ് കോണ്‍ഗ്രസിനുള്ളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെമെന്നാണ് നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...