എൽഡിഎഫിന്റെ പരാജയത്തിൽ കൂട്ടായ ഉത്തരവാദിത്തം ; ജോസഫിന്റെ ക്ഷണം തള്ളി ജോസ് കെ. മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തെരഞ്ഞെടുപ്പിലുണ്ടായ എൽഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം മുന്നണി ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി അറിയിച്ചു. മുന്നണിക്കൊപ്പം തന്നെ കേരള കോൺഗ്രസ് പാർട്ടിക്കുണ്ടായ വീഴ്ചകളും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പ് അവലോകനവും ചർച്ച ചെയ്യുന്നതിനായി സ്റ്റിയറിങ് കമ്മിറ്റി ഉടൻ ചേരുമെന്ന് ജോസ് കെ. മാണി പറഞ്ഞു. പി.ജെ. ജോസഫ് വിഭാഗം നടത്തിയ ക്ഷണം തള്ളിക്കൊണ്ട് തങ്ങൾ നിലവിൽ യാതൊരുവിധ ബുദ്ധിമുട്ടും അനുഭവിക്കുന്നില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻപ് ജോസഫ് വിഭാഗം പ്രയാസത്തിലായപ്പോൾ താൻ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോഴത്തെ അവരുടെ പ്രതികരണം ഒരുപക്ഷേ അതിന്റെ ഭാഗമായിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടി പിളർന്നപ്പോഴും മുൻപുള്ള പല ഘട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിൽ പരാജയം നേരിട്ടിട്ടുണ്ട്. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച ചരിത്രമാണ് കേരള കോൺഗ്രസിനുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിശദമായ ചർച്ചകൾ സ്റ്റിയറിങ് കമ്മിറ്റിയിൽ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...