നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്തി ഇടതുമുന്നണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്തി ഇടതുമുന്നണി. ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും യോ​ഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച ജൂണിൽ നടക്കും. അതേസമയം വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിശക്തമായി മുന്നണി തിരിച്ച് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായിയുടെ ശൈലി ഉൾപ്പെടെ തോൽവിക്ക് കാരണമായെന്ന ആക്ഷേപങ്ങൾക്കിടെയാണ് മുന്നണിയോ​ഗത്തിൽ ചർച്ച ഉയർന്നത്. ബ്രാഞ്ച് തലം മുതൽ പരാജയ കാരണം പഠിക്കാനും ഇതിനായി ജൂൺ 15 വരെയാണ് സിപിഎം സമയം കണക്കാക്കുന്നതും. എല്ലാ പാർട്ടികളും സമാനമായ വിലയിരുത്തൽ നടത്തണം. ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽഡിഎഫ് ചേർന്ന് ചർച്ച നടത്താനും യോ​ഗത്തിൽ തീരുമാനമായി. എന്നാൽ ക്ഷേമ പ്രവർത്തനം ജനങ്ങളിലേക്ക് വേണ്ട വിധം എത്തിയില്ലെന്ന് സിപിഐ വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...