സ്ത്രീപക്ഷ കാഴ്ചപ്പാട് ശക്തിപ്പെടുത്താന്‍ കൂട്ടായ ഇടപെടല്‍ വേണം : അഡ്വ. പി. സതീദേവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് സ്ത്രീപക്ഷ കാഴ്ചപ്പാട് ശക്തിപ്പെടുത്താന്‍ കൂട്ടായ ഇടപെടല്‍ വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്റെ പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കോളനി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ചൂഷണത്തിന് അറുതി വരുത്താനും വിവേചനം ഇല്ലായ്മ ചെയ്യാനും സാമൂഹിക പദവി മെച്ചപ്പെടുത്താനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് വനിതാ കമ്മിഷന്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ഇടപെടലുകളിലൂടെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. വിവിധ തൊഴില്‍ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നു വന്നതുള്‍പ്പെടെ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു.

മറ്റ് ജില്ലകളിലെ ഊരുകളില്‍ നിന്ന് വ്യത്യസ്തമായ ജീവിത രീതിയാണ് പത്തനംതിട്ട ജില്ലയിലെ ഊരുകളില്‍ കാണാന്‍ കഴിഞ്ഞത്. ഗോത്ര മേഖലയില്‍ താമസിക്കുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കിയെടുക്കുന്നതിനുള്ള നടപടികളാണ് കമ്മിഷന്‍ സ്വീകരിക്കുന്നത്.
പട്ടിക വര്‍ഗ മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് നടപടി സ്വീകരിക്കുന്നതിനു സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നതിനായാണ് ട്രൈബല്‍ മേഖലയില്‍ വനിതാ കമ്മിഷന്‍ ക്യാമ്പുകള്‍ സംഘടിക്കുന്നത്. സമൂഹത്തിന്റെ പൊതുബോധമണ്ഡലത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. പുതിയ തലമുറ മാറ്റങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുന്നോട്ടു വരേണ്ടതുണ്ട്. മേധാവിത്വ മനോഭാവത്തോടെയുള്ള ആണ്‍കുട്ടികളും വിധേയത്വ മനോഭാവമുള്ള പെണ്‍കുട്ടികളും എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. സ്വഭാവ രൂപീകരണം നടക്കുന്നത് വീടിനുള്ളിലായതിനാല്‍ ലിംഗനീതി പുലര്‍ത്തുന്ന അന്തരീക്ഷത്തില്‍ പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ പി.സി. അനിയന്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാറും ലഹരിയുടെ വിപത്ത് എന്ന വിഷയം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്. അനില്‍കുമാറും അവതരിപ്പിച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ജോര്‍ജ്, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി. രാജപ്പന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ് സുധീര്‍, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...