ഊര്‍ജ്ജം അവനവനിലേക്ക് ചുരുക്കാതെ പകര്‍ന്നുനല്‍കണം : കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സ്വായത്തമാക്കുന്ന ഊര്‍ജം അവനവനിലേക്ക് ചുരുക്കാതെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും ശ്രദ്ധിക്കണമന്ന് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കും കഴിയുമെന്നും കലക്ടര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി വേനല്‍ക്കാല പഠനക്ലാസില്‍ പങ്കെടുത്ത കുട്ടികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍.

കുട്ടിക്കാലമൊക്കെ കഴിഞ്ഞ് വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാവുന്ന സമയത്ത് എല്ലാവരും അവനവനിലേക്ക് ഒതുങ്ങിക്കൂടിപ്പോകുന്നതായാണ് ഇപ്പോള്‍ കാണുന്നത്. അങ്ങനെ അവനവനിലേക്ക് മാത്രമായി ചുരുങ്ങരുത്. നന്മനിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ നാം എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. പഠനക്ലാസില്‍ പങ്കെടുത്ത കുട്ടികളുടെ സംശയങ്ങള്‍ക്കും കളക്ടര്‍ മറുപടി നല്‍കി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി പൊന്നമ്മ, ജില്ല ട്രഷറര്‍ ആര്‍ ഭാസ്‌കരന്‍ നായര്‍, ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ജി നായര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല നിയമ ഓഫീസര്‍ കെ എസ് ശ്രീകേഷ് കുട്ടികള്‍ക്ക് വേണ്ട പ്രാഥമിക നിയമവശങ്ങളെപ്പറ്റി ക്ലാസ് എടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...