കോളജിന് എയിഡഡ് പദവി ; കൈക്കൂലി വാങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കും – സംരക്ഷിക്കില്ലെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോളജിന് എയിഡഡ് പദവി കൈക്കൂലി വാങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കും. സംരക്ഷിക്കില്ലെന്ന് സിപിഐ. അനുവദിക്കാമെന്ന് പറഞ്ഞ് 86 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ ആരോപണവിധേയരെ സംരക്ഷിക്കില്ലെന്ന് സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു. പാര്‍ട്ടിക്കല്ല, പോലീസിനാണ് പരാതി നല്‍കേണ്ടതെന്നും പ്രകാശ് ബാബു. എന്നാല്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെങ്കില്‍ നടപടിയെടുത്തേനെയെന്നും പാര്‍ട്ടിക്ക് ഇതുവരെ അറിവില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. സജികുമാറിനെ മറ്റൊരു ക്രമക്കേടില്‍ നേരത്തെ പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയിരുന്നതാണെന്നും ശിവരാമന്‍ പറയുന്നു. കോളജിന് എയിഡഡ് പദവി അനുവദിച്ച് നല്‍കാമെന്ന് പറഞ്ഞ് സി.പി.ഐ നേതാക്കള്‍ 86 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കുന്ദമംഗലം സ്വദേശി കെ.പി ശ്രീധരന്‍ കോഴിക്കോട്. സി.പി.ഐ ഉടുമ്പുഞ്ചോല മണ്ഡലം നേതാവ് കെ.കെ സജികുമാര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പദവിയുമില്ല പണവുമില്ല കടക്കെണിയിലായ ശ്രീധരന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും സി.പി.ഐ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. ഏത് സമയവും ജപ്തി ചെയ്‌തേക്കാവുന്ന വീട്ടിലിരുന്ന് കണ്ണീരൊഴുക്കാനേ റിട്ടയേര്‍ഡ് എസ്‌.ഐ കൂടിയായ ശ്രീധരന് ആകുന്നുള്ളു. ശ്രീധരന്റ ഉടമസ്ഥതയിലുള്ള ടി.എം.എസ് കോളജ് ഓഫ് മാനേജ്‌മെന്റിന് എയിഡഡ് പദവി നല്‍കാമെന്ന് പറഞ്ഞ് സജികുമാറും കൂട്ടരും പലതവണയായി 86 ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്തെന്നാണ് ആക്ഷേപം. ഗുരുവായൂരില്‍ വച്ചാണ് സജി കുമാറിനെ പരിചയപ്പെടുന്നത്. 2013 സെപ്റ്റംബറില്‍ കുന്ദമംഗലം പി.ഡബ്ലിയു ഡി റസ്റ്റ് ഹൗസില്‍ വച്ച് പത്തുലക്ഷം വാങ്ങി. 2016 ഫെബ്രുവരി 28 ന് സജികുമാറും മറ്റൊരു നേതാവായ ജോയി വര്‍ഗീസും ചേര്‍ന്ന് വീണ്ടും 20 ലക്ഷം രൂപ വാങ്ങി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അംഗമാക്കാമെന്ന് പറഞ്ഞായിരുന്നു പിന്നെ 20 ലക്ഷം രൂപ കൂടി വാങ്ങിയത്. ഇതിന് പുറമെ പലതവണയായി 6,17000 രൂപ സജികുമാറിന്റ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം നല്‍കി. ഇടുക്കിയിലെ സി.പി.ഐ നേതാക്കളായ സി.കെ കൃഷ്ണന്‍കുട്ടി, വി.കെ ധനപാലന്‍, കോട്ടയം റോയി എന്നിവരുടെ പേരും പരാതിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...