സ്വകാര്യ കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : സ്വകാര്യ കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്ക്. അല്‍ഫോണ്‍സാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് ജൂനിയേഴ്‌സ് സീനിയേഴ്‌സ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലിസ് കേസെടുത്തു.

സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വ്യാഴാഴ്ച്ചയാണ് സംഘര്‍ഷമുണ്ടായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ 13 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സാരമായി പരിക്കേറ്റ ഷിയാസ്, സിനാന്‍ എന്നിവര്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൂക്കിനും ഷോള്‍ഡറിനുമാണ് പരിക്ക്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി.

കുറച്ചു ദിവസങ്ങളായി രണ്ടാം വര്‍ഷ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇത് അധ്യാപകര്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്തെങ്കിലും പിന്നീട് ചില വാട്‌സ് ആപ്പ് മെസേജുകളുമായി ബന്ധപെട്ടാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ബത്തേരി പോലിസ് 14 പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...