യുവാവിനെ ബിയര്‍കുപ്പികൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി.

For full experience, Download our mobile application:
Get it on Google Play

കറുകച്ചാല്‍ : യുവാവിനെ ബിയര്‍കുപ്പികൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആല്‍ബിന്‍ തോമസി (21) നെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞദിവസം കറുകച്ചാല്‍ ജങ്ഷന് സമീപത്തെ ബാറില്‍ ജോബിന്‍ മാത്യു എന്നയാളുമായി വാക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ആല്‍ബിന്‍ ബിയര്‍കുപ്പി കൊണ്ട് ജോബിന്റെ തലക്ക് അടിക്കുകയുമായിരുന്നു.

സംഭവത്തിനു ശേഷം ഇയാള്‍ ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടര്‍ന്ന് പോലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. മണിമല, നെടുമുടി, പുളിങ്കുന്ന്, കീഴ് വായ്പൂര്, കറുകച്ചാല്‍ സ്റ്റേഷനുകളില്‍ വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എസ്.ഐമാരായ അനില്‍ കുമാര്‍, ഗോപകുമാര്‍, സി.പി.ഒമാരായ ബിജു, രതീഷ്‌ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...