സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്റെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

എരുമേലി : സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്റെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പ്രതികള്‍ പിടിയില്‍. എരുമേലി ആറ്റാത്തറയില്‍ മുനീര്‍ (32), എരുമേലി നെല്ലിത്താനം മുബാറക്ക് എ. റഫീഖ് (24) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം എരുമേലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷ് എന്നയാളുടെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് ഇയാള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് വൈകിട്ട് പണമിടപാട് നടത്താനെന്ന വ്യാജേന എത്തുകയും കൗണ്ടറില്‍ ഇരുന്ന വിനീഷിന്റെ  കൈയില്‍ ബലമായി പിടിച്ചതിനുശേഷം മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ബഹളംകേട്ട് സഹപ്രവര്‍ത്തകര്‍ വന്നപ്പോഴേക്കും പ്രതികള്‍ സ്ഥാപനത്തില്‍നിന്ന് കടന്നുകളഞ്ഞു. വിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടു പ്രതികളെയും മണിക്കൂറുകള്‍ക്കകം പിടികൂടി. പ്രതികളില്‍ ഒരാളായ മുബാറക്കിന് എരുമേലി സ്റ്റേഷനില്‍ തന്നെ വധശ്രമം, അടിപിടി തുടങ്ങി ഏഴ് കേസുകളും മുനീറിന് എരുമേലി, വെച്ചൂച്ചിറ, തൃക്കാക്കര സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. എരുമേലി എസ്.എച്ച്‌.ഒ അനില്‍ കുമാര്‍, എസ്.ഐമാരായ എം.എസ്. അനീഷ്, അസീസ്, സുരേഷ് ബാബു, എ.എസ്.ഐ രാജേഷ്, സി.പി.ഒ മനോജ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...