കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗണിന് ശേഷം കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. എല്ലാ കോളേജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. റഗുലർ ക്ലാസ്സുകൾ ആരംഭിക്കാൻ കഴിയുന്നതുവരെ ഓൺലൈൻ ക്ലാസ്സുകൾ നടത്താം. അദ്ധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർത്ഥികൾ അതിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.

ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കണം കോളേജുകൾ തുറന്നു പ്രവർത്തിക്കേണ്ടത്. സർവകലാശാല പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണം.

ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കാനുളള നടപടി കൈക്കൊള്ളണം.  ഓൺലൈൻ പഠനരീതിക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിക്‌ടേഴ്‌സ് ചാനൽ പോലെ ടിവി/ഡി.ടി.എച്ച്/റേഡിയോ ചാനൽ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുളള സാധ്യതകൾ പരിശോധിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...