കോളേജ് വിദ്യാര്‍ത്ഥി ഫൂട്‌ബോള്‍കളിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : കോളേജ് വിദ്യാര്‍ത്ഥി ഫൂട്‌ബോള്‍കളിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു. പെരുമറ്റം തൈക്കുടി റോഡില്‍ താമസിക്കുന്ന പുന്നമറ്റത്ത് പുത്തന്‍പുര അലി കുഞ്ഞിന്റെ മകനായ മുഹമ്മദ് നാസിം(21) ആണ് മരണപ്പെട്ടത്. പെരുമറ്റത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രീയിലേക്ക് കൊണ്ടുപോകും വഴി ആണ് മരണം സംഭവിച്ചത്.

ആദ്യ പകുതിയില്‍ നസീം കളിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ കളിക്കിറങ്ങിയ നസിം ഗോള്‍ അടിക്കുന്നതിനുള്ള എതിര്‍ ടീമിന്റെ രണ്ടു ശ്രമങ്ങളില്‍ ഒന്ന് മികച്ച നീക്കത്തിലൂടെ പരാജയപ്പെടുത്തി. നിര്‍ഭാഗ്യം വിനയായപ്പോള്‍ അടുത്ത ശ്രമത്തില്‍ എതിര്‍ ടീം ഗോള്‍ വല ചലിപ്പിച്ചു. ഇത് നസീമിന് വല്ലാത്ത വിഷമമായെന്ന് മുഖഭാവങ്ങളില്‍ നിന്നും കൂട്ടുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നസിം കുഴഞ്ഞു വീണത്. കോതമംഗലം എംഎ കോളജ് ഫൈനല്‍ ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. സംസ്‌ക്കാരം പെരുമറ്റം ജുമാ മസ്ജിദില്‍.മാതാവ് :ഷീബ സഹോദരങ്ങള്‍ :മുഹമ്മദ് വസീം,മുഹമ്മദ് ഹുസൈന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ വെട്ടി കെ ഫോൺ സേവനം നിർത്തലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ വെട്ടി കെ ഫോൺ...

കെ മുരളീധരനെ വിമര്‍ശിച്ച് വി എൻ വാസവൻ

0
ഇടുക്കി: പൊതിച്ചോർ വിവാദത്തില്‍ ആരോ​ഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് മുൻ...

കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ...

0
പത്തനംതിട്ട : കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ്...

‘ചെന്താമരയ്ക്ക് അർഹമായ ശിക്ഷ ലഭിച്ചു’ ; വധശിക്ഷയിൽ പ്രതികരണവുമായി പ്രോസിക്യൂട്ടർ

0
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും...