ഇളവുകള്‍ നിലവില്‍ വന്നിട്ടും ജനറല്‍ ടിക്കറ്റും കോച്ചുകളും പുനസ്ഥാപിക്കാതെ റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളടക്കം സാധാരണ നിലയിലെത്തിയിട്ടും രാത്രികാല ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റും റിസര്‍വേഷനില്ലാത്ത കോച്ചുകളും പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. അവസാന നിമിഷത്തില്‍ ഓടിയെത്തുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടാതെ പ്ലാറ്റ് ഫോമില്‍ കിടന്ന് നേരം വെളുപ്പിക്കേണ്ട അവസ്ഥ. അല്ലെങ്കില്‍ ദീര്‍ഘദൂര യാത്രയ്ക്ക് ബസുകളെ ആശ്രയിക്കണം. എന്നാല്‍ രോഗികള്‍ക്കുള്‍പ്പെടെ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രി തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ഏറെ തിരക്കുള്ള അമൃത, മംഗലാപുരം എക്‌സ് പ്രസുകള്‍, കൊച്ചുവേളിയില്‍ നിന്നുള്ള നിലമ്പൂര്‍ എക്‌സ് പ്രസ് എന്നിവയില്‍ അടക്കം ജനറല്‍ ടിക്കറ്റോ അണ്‍ റിസര്‍വ്ഡ് കോച്ചുകളോ ഇല്ല. മലബാര്‍ മേഖലയില്‍ നിന്നടക്കം ആര്‍.സി.സിയിലും ശ്രീചിത്രയിലുമൊക്കെ ചികിത്സയ്ക്കായി വന്ന് മടങ്ങുന്നവര്‍ കൂടുതലും ആശ്രയിക്കുന്ന ട്രെയിനുകളാണിവ.

കടകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അടക്കം ജോലി നോക്കുന്ന നൂറുകണക്കിനു യാത്രക്കാര്‍ക്ക് രാത്രിയില്‍ സീസണ്‍ ടിക്കറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല. പകല്‍ പ്രധാനപ്പെട്ട ട്രെയിനുകളിലെല്ലാം സീസണ്‍ ടിക്കറ്റ് യാത്ര പുനഃസ്ഥാപിച്ചിട്ടും രാത്രി ട്രെയിനുകളില്‍ ഇത് ഇല്ലാത്തതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ മലബാര്‍ മേഖലയിലേക്ക് അടക്കം രാത്രികാല ട്രെയിനുകളില്‍ കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാനുള്ള ഒരു നിര്‍ദ്ദേശവും ആരില്‍ നിന്നും ഉയര്‍ന്നില്ല. ട്രെയിനുകളിലെ കോവിഡ് ഇളവുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നു നേരത്തെ റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...