സ്വകാര്യ ഗ്യാസ്‌ ഏജന്‍സിയില്‍നിന്ന്‌ ദ്രവിച്ച്‌ കാലപ്പഴക്കം ചെന്ന ഗ്യാസ്‌കുറ്റി നല്‍കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : സ്വകാര്യ ഗ്യാസ്‌ ഏജന്‍സിയില്‍നിന്ന്‌ ദ്രവിച്ച്‌ കാലപ്പഴക്കം ചെന്ന ഗ്യാസ്‌കുറ്റി നല്‍കിയതായി പരാതി. മണക്കാട്‌ സ്വദേശിയായ ഉപഭോക്‌താവിനാണ്‌ അടിഭാഗം ഉള്‍പ്പെടെ പഴകി ദ്രവിച്ചതും അളവ്‌ തൂക്കമോ മറ്റ്‌ അനുബന്ധ വിവരങ്ങളോ ഇല്ലാത്ത ഗ്യാസ്‌കുറ്റി നല്‍കിയത്‌. ഒളമറ്റത്തുള്ള ഏജന്‍സിയില്‍ ചെന്നാണ്‌ ഉപഭോക്‌താവ്‌ കുറ്റി വാങ്ങിയത്‌. ഏജന്‍സിയിലെ ജീവനക്കാരോട്‌ കുറ്റിയുടെ പരിതാപകരമായ അവസ്‌ഥ അപ്പോള്‍ത്തന്നെ ചൂണ്ടിക്കാണിച്ചു. എന്നാല്‍ മാറിത്തരാന്‍ നിര്‍വാഹമില്ലെന്നുപറഞ്ഞ ഏജന്‍സിക്കാര്‍ തന്ന ദ്രവിച്ച കുറ്റിയുമായി പോകാന്‍ ഉപഭോക്‌താവിനെ നിര്‍ബന്ധിക്കുകയായിരുന്നു. പണം ആദ്യം അടച്ചതിനാല്‍ പിന്നീട്‌ കുറ്റിയുമായി മടങ്ങി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ കുറ്റിയില്‍ രേഖപ്പെടുത്തേണ്ട കമ്പനി, അളവ്‌ തൂക്കം ഉള്‍പ്പെടെ യാതൊരു വിവരങ്ങളും രേഖപ്പെടുത്തിയിട്ടുമില്ല. എന്നാല്‍ ദ്രവിച്ച ഗ്യാസ്‌കുറ്റി വീട്ടിലെത്തിക്കാന്‍ ഭയം തോന്നിയതിനാല്‍ നഗരത്തിലെ കടമുറിയില്‍ ക്ഷിച്ചിരിക്കുകയാണ്‌.

സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ ഉപഭോക്‌താവ്‌ പറഞ്ഞു. ഹോം ഡെലിവറി നടത്തുമ്പോള്‍ നല്‍കേണ്ട തുക മുഴുവനായും ഏജന്‍സിയിലെത്തി കുറ്റിയെടുത്തിട്ടും ഉപഭോക്‌താവില്‍നിന്നും ഈടാക്കുകയും ചെയ്‌തു. സാധാരണ ഗതിയില്‍ ഏജന്‍സിയിലെത്തി കുറ്റി കൈപ്പറ്റുന്നവര്‍ക്ക്‌ തുകയില്‍ ഇളവ്‌ നല്‍കണമെന്നാണ്‌ വ്യവസ്‌ഥ. ഇതിന്‌ മുമ്പും തൊടുപുഴയിലും പരിസരങ്ങളിലും കാലപ്പഴക്കം ചെന്ന കുറ്റികള്‍ വിതരണം ചെയ്‌ത സംഭവങ്ങളുണ്ടായിരുന്നു. ബന്ധപ്പെട്ട അധികൃതര്‍ ഇതു സംബന്ധിച്ച്‌ പരിശോധനകള്‍ നടത്തുകയോ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കയുകയോ ചെയ്‌തിട്ടില്ല. നിശ്‌ചിത കാലാവധി കഴിഞ്ഞ കുറ്റികള്‍ വിതരണത്തിന്‌ ഉപയോഗിക്കരുതെന്നാണ്‌ നിയമം. എന്നാല്‍, പല്ലപോഴും ഇത്‌ കമ്പനികള്‍ പാലിക്കാറില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...