വ്യാജമദ്യ കടത്ത് ; എക്സൈസിന്റെ അനാസ്ഥ വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: കർക്കിടക ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യക്കടത്ത് വ്യാപകമാണെന്ന പരാതിക്കിടെ ദേവികുളം എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവർത്തനം വിവാദത്തിൽ. വനപാതയിലൂടെ മദ്യം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം വനംവകുപ്പിന്റെ സഹായത്തോടെ വനത്തിനുള്ളിൽ പരിശോധന നടത്താൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നാണ് വിവരം. എന്നാൽ, പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. ഇതിന്റെ മറവിൽ കടത്തുസംഘം രക്ഷപ്പെട്ടതായും പരാതിയുണ്ട്.

ദേവികുളം എക്സൈസ് റേഞ്ചിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആദിവാസി മേഖലകളിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘങ്ങൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയും, വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...