രണ്ട് ജില്ലാ കോടതി ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിം​ഗാൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ ഇരുവരും ന​ഗരംവിട്ട് പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അച്ചടക്ക നടപടികളുടെ ഭാ​ഗമായാണ് രണ്ട് ജഡ്ജിമാരെയും സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേസമയം, നടപടിക്ക് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിച്ചിട്ടില്ല. എന്നാൽ, സസ്പെൻഷനിലായ രണ്ടുപേരും കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിമാരാണ്.

ജൂലായ് പത്തിന് ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോ​ഗത്തിലാണ് രണ്ട് ജഡ്ജിമാർക്കെതിരേയും നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ആദ്യം വിനയ് സിം​ഗാളിനെയും പിന്നീട് വീണാ റാണിയെയും സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...