മദ്യപിക്കാന്‍ പണം നല്‍കിയില്ല മകന്‍ അമ്മയെ കല്ല് കൊണ്ട് ഇടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മകന്‍ അമ്മയെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. ബംഗളൂരുവിലാണ് ദാരുണ സംഭവം. മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് മകന്റെ കണ്ണില്ലാത്ത ക്രൂരത. മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ താമസക്കാരിയും റായ്ച്ചൂര്‍ സ്വദേശിനിയുമായ യമുനമ്മ (70) ആണ് മരിച്ചത്. ഇവരുടെ മകന്‍ അംബരീഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപിക്കുന്ന അംബരീഷ് കഴിഞ്ഞ ദിവസം രാത്രി യമുനമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം മറ്റ് ആവശ്യങ്ങള്‍ക്ക് മാറ്റിവെച്ചതാണെന്നും മദ്യം വാങ്ങാന്‍ തരില്ലെന്നും യമുനമ്മ പറഞ്ഞു. തുടര്‍ന്ന് ഏറെനേരം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അംബരീഷ് യമുനമ്മയെ വീടിന് പുറത്തേക്ക് തള്ളിയിട്ടതിനു ശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ യമുനമ്മ മരിച്ചു. പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്‌നലുകളില്‍ ഭിക്ഷാടനം നടത്താനും അംബരീഷ് യമുനമ്മയെ നിര്‍ബന്ധിച്ചിരുന്നു. റായ്ച്ചൂര്‍ സ്വദേശികളായ ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് ബംഗളൂരുവിലെത്തിയത്. സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും മകനും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിൽ പ്രതിളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കാസർ​ഗോഡ്; എംഡിഎംഎ കേസിൽ പ്രതിളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക്...

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎമ്മിനെ തള്ളി സിപിഐ

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ...

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...