കാനഡയിൽ കാട്ടുതീ പടരുന്നു ; പുകപടലങ്ങളിൽ മുങ്ങി യുഎസ് നഗരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് / ഓട്ടവ : കാനഡയിൽ വ്യാപകമായ കാട്ടുതീയുടെ കനത്ത പുക വാഷിങ്ടൻ അടക്കം യുഎസിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പടർന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മാസ്ക്കുകൾ വിതരണം തുടങ്ങി. കഴിയുന്നതും വീട്ടിലിരിക്കാനും നിർദേശം നൽകി. പൊതുപരിപാടികൾ റദ്ദാക്കി. ഒഹായോയിൽ മേജർ ലീഗ് ബേസ്ബോൾ ടൂർണമെന്റ് മാറ്റിവച്ചു. പുക മൂടിയ അന്തരീക്ഷം ഇന്നു ന്യൂജഴ്സിയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ഫൈനലിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നു. കാനഡയിലെ വനമേഖലയിൽ നൂറുകണക്കിനു സ്ഥലങ്ങളിലാണു തീ വ്യാപിച്ചത്. ഒന്റേറിയോ പ്രവിശ്യയിൽ ഡസനിലേറെ ഗോത്രഗ്രാമങ്ങൾ കത്തിനശിച്ചു. ജനങ്ങളെ ഒഴിപ്പിച്ചു. യുഎസിലെ മിനസോട്ട വനമേഖലയിലാണ് കാട്ടുതീ പടർന്നിട്ടുള്ളത്. കാലാവസ്ഥാമാറ്റം മൂലം താപനില ഉയർന്നതാണു കാട്ടുതീ വ്യാപകമാകാൻ കാരണമെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കാനഡയിലെ കാട്ടുതീയ്ക്കു കാരണം വനപരിപാലനത്തിലെ പിഴവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. യുഎസിൽ അന്തരീക്ഷ മലിനീകരണം തുടർന്നാൽ കാനഡയ്ക്കെതിരെ പിഴത്തീരുവ ചുമത്തുമെന്നും പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...