കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു ; രണ്ട് അധ്യാപകരും അവരുടെ സുഹൃത്തും അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതിന് രണ്ട് അധ്യാപകരും അവരുടെ സുഹൃത്തും അറസ്റ്റിലായി. ഭൗതികശാസ്ത്ര അധ്യാപകനായ നരേന്ദ്രൻ, ജീവശാസ്ത്ര അധ്യാപകനായ സന്ദീപ്, അവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യ കോളേജിലാണ് ഇവർ ജോലി ചെയ്യുന്നത്. ബലാത്സം​ഗത്തിനിരയായ വിദ്യാർഥിനിയും ഇവിടെയാണ് പഠിക്കുന്നത്. നോട്ട് പങ്കുവെക്കാനെന്ന വ്യാജേന നരേന്ദ്രനാണ് ആദ്യം വിദ്യാർഥിനിയെ സമീപിച്ചത്. തുടർന്ന് നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചു. പിന്നീട് ബെംഗളൂരുവിലെ അനൂപിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം ബയോളജി അധ്യാപകനായ സന്ദീപ് വിദ്യാർത്ഥിനിയോട് അതിക്രമം കാണിച്ചു. വിദ്യാർഥിനി എതിർത്തപ്പോൾ നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് അയാൾ അവളെ ബ്ലാക്ക് മെയിൽ ചെയ്തു.

അനൂപിന്റെ വീട്ടിൽ വെച്ചാണ് ഇയാളും പെൺകുട്ടിയെ ഉപദ്രവിച്ചത്. ഇവരുടെ സുഹൃത്തായ അനൂപ്, പെൺകുട്ടി തന്റെ മുറിയിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മാനസികാഘാതം അനുഭവിച്ച വിദ്യാർത്ഥിനി തന്റെ മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. കുടുംബം കർണാടക സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയും തുടർന്ന് മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. രണ്ട് അധ്യാപകരെയും അനൂപിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...