പ്രഫുൽ പട്ടേലിനോട് പാർട്ടി ഭരണഘടന വായിക്കാൻ ആവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രഫുൽ പട്ടേലിനോട് പാർട്ടി ഭരണഘടന വായിക്കാൻ ആവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. ഭരണഘടന പ്രകാരം പാർട്ടിയിൽ വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനം ഇല്ല. ഇല്ലാത്ത പദവിയുടെ പേരിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ല. എനിക്കോ തോമസ് കെ തോമസിനോ കത്തയക്കാൻ അദ്ദേഹത്തിന് കഴിയില്ല. അതിനാൽ തന്നെ കത്ത് ഗൗരവമായി എടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അജിത് പവാർ പക്ഷത്തെ ഔദ്യോഗിക പക്ഷം ആക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതി ഹർജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

ഹർജിയിൽ തീരുമാനം ആകുന്നത് വരെ ഇങ്ങനെ ഒരു നടപടി സാധ്യമാകില്ല. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കുന്നത് എന്തിന്? താനോ , തോമസ് കെ തോമസോ രാജി വെക്കില്ല. അച്ചടക്ക നടപടിക്ക് വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടി ഭരണഘടന പ്രകാരം വർക്കിംഗ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് പദവികളില്ലെന്നതാണ് പ്രഫുൽ പട്ടേൽ ആദ്യം പരിശോധിക്കേണ്ടത്. രാജാവാണെന്നു സ്വയം വിശ്വസിക്കുകയാണ് പ്രഫുൽ പട്ടേൽ. അദ്ദേഹം രാജാവല്ല. പാർട്ടി ഭരണഘടന അനുസരിച്ചാണ് അദ്ദേഹത്തെ പോലെയുള്ള നേതാക്കൾ പ്രവർത്തിക്കേണ്ടത്. പരിചയ സമ്പന്നനായ ആളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നടപടി പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...